ഇരു കൈകളിലും തോക്കുകളുമായി ഒരു പാക് താലിബാൻ നേതാവ് ഇന്ത്യയെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭീഷണിപ്പെടുത്തുന്ന വീഡിയോ സമീപ കാലത്ത് ഏറെ വൈറലായിരുന്നു. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചതിന് പിന്നാലെയാണ് ഈ വീഡിയോ വിരൽ ആയത്. എന്നാൽ ഫാക്‌ട് ചെക്കിങ്ങിലൂടെ ഈ വീഡിയോ രണ്ട് വർഷം മുമ്പുള്ളതാണ് എന്ന് തെളിഞ്ഞു.
പാകിസ്താനിലെ രാഷ്ട്രീയ പാർട്ടി ജമിയത്ത് ഉലമാ-ഇ-ഇസ്ലാമിന്റെ പ്രാദേശിക നേതാവ് കബീർ അഫ്രീദി എന്നയാളുടെ വീഡിയോയാണ് ഇന്ത്യൻ പ്രധാന മന്ത്രിയെ ഉൾപ്പെടെ ഭീഷണിപ്പെടുത്തുന്നതായി വ്യാജമായി പ്രചരിച്ചത്.
അഫ്ഗാനിസ്ഥാൻ താലിബാൻ രാജ്യം ഏറ്റെടുത്തതുമുതൽ തെറ്റായ വിവരങ്ങൾ വർദ്ധിക്കുന്നതിനിടയിലാണ് ഈ വീഡിയോ വൈറലാകുന്നത്. ആയുധധാരിയായ ഒരാൾ ഡൽഹിയും ഇന്ത്യയും ഏറ്റെടുക്കുമെന്ന് പ്രഖ്യാപിക്കുന്നത് വീഡിയോയിൽ കാണാം. തുടർന്ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭീഷണിപ്പെടുത്തുകയും ഇന്ത്യയിലെ അദ്ദേഹത്തിന്റെത് ഭരണത്തിന് അവസായമായി എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു.
പാകിസ്താനിൽ ജനിച്ച കനേഡിയൻ കോളമിസ്റ്റ് താരെക് ഫത്തേഹ് ഈ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചു, “പാകിസ്ഥാൻ താലിബാൻ ഇന്ത്യയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നു. 24 മണിക്കൂറിനുള്ളിൽ ഞങ്ങൾ ഡൽഹിക്ക് മുകളിൽ പാക്കിസ്ഥാൻ പതാക ഉയർത്തും, എങ്ങിനെയാണ് ഒരു രാജ്യം പെരുമാറുന്നത്?” എന്ന ശീർഷകത്തോടെയാണ് അദ്ദേഹം ട്വീറ്റ് പങ്കുവെച്ചത്.
ഇതേ വീഡിയോ തന്നെ ബിജെപി നേതാവ് രവീന്ദ്ര ഗുപ്തയും മറ്റു ധാരാളം ബിജെപി പ്രവർത്തകരും പങ്കുവെച്ചിരുന്നു.
അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്ത ശേഷം താലിബാൻ തീവ്രവാദികൾ അടുത്തിടെ പുറത്തുവിട്ട വീഡിയോ എന്ന പേരിൽ ഈ വീഡിയോ ഫേസ്ബുക്കിലും വൈറലാണ്. താലിബാനെ തള്ളി പറയുകയും അത് വഴി ഇന്ത്യൻ മുസ്ലിങ്ങളുടെ പേരിൽ എല്ലാ സമയത്തെയും പോലെ സംശയ നിഴലുണ്ടാക്കാനുമായിരുന്നു പലരുടെയും ശ്രമം.
താലിബാന്റെ ഭീഷണി എന്ന തരത്തിൽ പ്രചരിച്ച വീഡിയോയിൽ നിന്നുള്ള കീഫ്രെയിമുകൾ ഉപയോഗിച്ച് നടത്തിയ റിവേഴ്‌സ് അന്വേഷണത്തിൽ ഈ വീഡിയോ 2019 ലേതാണെന്ന് തെളിഞ്ഞു. രണ്ട് വർഷം മുമ്പ് സമാനമായ ഒരു വീഡിയോ വൈറലായിരുന്നു.
‘ഗ്രേറ്റർ പാകിസ്താൻ’ എന്ന ഉപയോക്താവ് 2019 ആഗസ്റ്റ് 6 -നാണ് അത്തരത്തിലുള്ള ഒരു വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തത്. സെയ്ദ് കബീർ അഫ്രീദി ഇന്ത്യയ്ക്കുള്ള അവസാന മുന്നറിയിപ്പ്” എന്ന തലക്കെട്ടിലായിരുന്നു ഈ വീഡിയോ യൂട്യൂബിൽ വന്നത്.
വീഡിയോ പഴയത് ആണെന്ന് മനസിലായതോടെ അത് കണ്ടെത്താനായി ഞങ്ങൾ ശ്രമം ആരംഭിച്ചു. ഗൂഗിൾ, ട്വിറ്റർ, ഫേസ്ബുക്ക് എന്നിവയിൽ “സെയിഡ് കബീർ അഫ്രീദി” എന്ന കീവേഡുകളോടൊപ്പം ഈ പേരിൽ ചില വ്യത്യാസങ്ങൾ വരുത്തി ഞങ്ങൾ നിരവധി തിരയലുകൾ നടത്തി. “Said kaber offecial page” എന്ന പേരിൽ ഫേസ്ബുക്ക് പേജും “Said Kabir Afridi” എന്ന ഫേസ്ബുക്ക് അക്കൗണ്ടും ഞങ്ങൾ തിരച്ചിലിൽ കണ്ടെത്തി.
ഈ പേജിൽ പോസ്റ്റ് ചെയ്ത വീഡിയോകളിലൂടെ നോക്കിയപ്പോൾ, 2019 ഫെബ്രുവരി 22 ന് അപ്‌ലോഡ് ചെയ്ത അതേ വൈറൽ വീഡിയോ ഞങ്ങൾ കണ്ടെത്തി. അടിക്കുറിപ്പ് ഇങ്ങനെയാണ്, “ഗോത്ര നേതാവ് മാലിക് സയ്യിദ് കബീർ അഫ്രീദി നരേന്ദ്ര മോദി സർക്കാരിന് വ്യക്തമായ ഉത്തരം നൽകി. ദയവായി കേൾക്കുക, ഇന്ത്യയെ സഹായിക്കുക ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ” എന്നായിരുന്നു.
പാക് രാഷ്ട്രീയ പാർട്ടി ജമിയത്ത് ഉലമാ-ഇ-ഇസ്ലാമിന്റെ നേതാവ് സെയ്ദ് കബീർ അഫ്രീദിയാണ് വൈറലായ വീഡിയോയിൽ ഉള്ളതെന്ന് വ്യക്തം. ഫേസ്ബുക്ക് പ്രൊഫൈലിലൂടെ നോക്കിയപ്പോൾ തോക്കുമായി അഫ്രീദി പോസ് ചെയ്ത സമാനമായ ചിത്രങ്ങൾ കാണാൻ സാധിച്ചു.
ഇതോടെ ഇന്ത്യയിൽ ഏറെ പ്രചരിപ്പിക്കപ്പെട്ട താലിബാന്റെ ഭീഷണി വെറും വ്യാജമാണെന്ന് വ്യക്തമാവുകായാണ്. രണ്ടുവർഷം മുൻപ് തയ്യാറാക്കിയ ഒരു വിഡിയോയാണ് ഈ സമയത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി വിവിധ ആളുകൾ വീണ്ടും പടച്ചുവിട്ടത്. അവരുടെയെല്ലാം ലക്ഷ്യങ്ങൾ പലതാണെങ്കിലും ഇത്തരം വീഡിയോകൾ വെറുപ്പ് പകർത്താൻ മാത്രമേ ഉപകരിക്കൂ.