ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,909 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 29,836 കേസുകളും കേരളത്തിലാണ്.
34,763 പേര്‍ രോഗമുക്തി നേടി. 380 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 4,38,210 ആയി. നിലവില്‍ 3,76,324 സജീവ കേസുകളാണുള്ളത്.
24 മണിക്കൂറിനിടെ 31,14,696 വാക്‌സിന്‍ ഡോസാണ് വിതരണം ചെയ്തത്. ഇതോടെ രാജ്യത്ത് ഇതുവരെ വിതരണം ചെയ്ത ആകെ കോവിഡ് ഡോസുകള്‍ 63.43 കോടി ആയി.
















