കോട്ടയം: കോൺഗ്രസിൽ എ ഗ്രൂപ്പിനോടുള്ള അതൃപ്തിയറിയിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഗ്രൂപ്പിൽ നടക്കുന്ന കാര്യങ്ങളൊന്നും തന്നെ അറിയിക്കാറില്ല. വിളിക്കാത്ത ചാത്തതിന് ഉണ്ണാൻ പോകാൻ കഴിയുമോയെന്നും തിരുവഞ്ചൂർ മാധ്യമങ്ങളോട് പ്രതികരിച്ചു.
365 ദിവസവും ഒരുപോലെ നിൽക്കുന്നതല്ല ഗ്രൂപ്പിൻ്റെ ചൂട്. ചിലപ്പോൾ അത് തണുത്ത പോകും. ഡിസിസി പുനസംഘടനയിൽ സുധാകരനെ പിന്തുണച്ച തിരുവഞ്ചൂർ പുന:സംഘടനയിൽ സുധാകരന് വീഴ്ച പറ്റിയിട്ടില്ലെന്നും ഒറ്റപ്പെട്ട സംഭവങ്ങളെ സംഭവങ്ങളെ അങ്ങനെ കണ്ടാൽ മതിയെന്നും പറഞ്ഞു.

















