പാലക്കാട്: പാലക്കാട്ടെ മുതിർന്ന കോൺഗ്രസ് നേതാവ് എ.വി. ഗോപിനാഥ് പാർട്ടി വിട്ടു. കോൺഗ്രസ് പ്രാഥമിക അംഗത്വം രാജിവെച്ചതായി ഗോപിനാഥ് സ്വദേശമായ പെരിങ്ങോട്ടുകുറുശിയിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ അറിയിച്ചു.
“50 വര്‍ഷം നീണ്ട കോണ്‍ഗ്രസ് ബന്ധമാണ് ഇപ്പോള്‍ അവസാനിപ്പിച്ചത്. കോണ്‍ഗ്രസിന് വേണ്ടി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു തന്റേത്. രാജിവച്ചെങ്കിലും ഉടന്‍ മറ്റൊരു പാര്‍ട്ടിയിലേക്കുമില്ല. പിണറായി വിജയന് സമുന്നതനായ നേതാവാണെന്ന് പറഞ്ഞ എ വി ഗോപിനാഥ് സിപിഐഎമ്മുമായുള്ള സഹകരണം തള്ളാതെയാണ് പ്രതികരണം നടത്തിയത്. കാലക്രമേണയുള്ള നയങ്ങളുടെ അടിസ്ഥാനത്തിലാകും തന്റെ ഭാവിതീരുമാനങ്ങള്‍. നല്ല പ്രകാശം മുന്നില്‍ വരുമെന്നാണ് പ്രതീക്ഷയെന്നും” അദ്ദേഹം പറഞ്ഞു.

















