ഷിംല:ഹിമാചല്‍ പ്രദേശിൽ ആദ്യഡോസ് വാക്‌സിനേഷന്‍ 100 ശതമാനം പൂര്‍ത്തിയാക്കി.ആരോഗ്യ മന്ത്രി രാജീവ് സൈസാല്‍ ആണ് ആദ്യഡോസ് വാക്‌സിനേഷന്‍ 100 ശതമാനം പൂര്‍ത്തിയായെന്ന് അറിയിച്ചത്.
18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്ന ആദ്യ സംസ്ഥാനമാണ് ഹിമാചല്‍പ്രദേശെന്നും നവംബര്‍ അവസാനത്തോടുകൂടി സംസ്ഥാനത്തെ എല്ലാവര്‍ക്കും രണ്ടാം ഡോസ് വാക്‌സിന്‍ കൂടി ലഭ്യമാകുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
അതേസമയം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും വാക്‌സിനേഷന്‍ നയങ്ങളിലും തുടക്കത്തിലേ സംസ്‌ഥാനം മികച്ച നടപടികളാണ് സ്വീകരിച്ചിരുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. നവംബര്‍ അവസാനത്തോടു കൂടി സംസ്‌ഥാനത്തെ എല്ലാവര്‍ക്കും രണ്ടാം ഡോസ് വാക്‌സിന്‍ കൂടി ലഭ്യമാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
















