അമിത് ചക്കാലയ്ക്കല്‍ നായകനായ ജിബൂട്ടി എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്‍, ദുല്‍ഖര്‍ സല്‍മാന്‍, ജയസൂര്യ, ഫഹദ് ഫാസില്‍ തുടങ്ങിയവരുടെ ഫെയ്‌സ്ബുക്ക് പേജ് വഴിയാണ് ട്രെയ്‌ലര്‍ പുറത്തിറക്കിയത്.
ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലെ മലയാളി വ്യവസായിയായ ജോബി പി സാം ബ്ലൂഹില്‍ നെയില്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ നിര്‍മിച്ച ചിത്രം എസ്.ജെ സിനുവാണ് സംവിധാനം ചെയ്യുന്നത്. പേരിലെ വ്യത്യസ്തത കൊണ്ടുതന്നെ ശ്രദ്ധ ആകര്‍ഷിച്ച ചിത്രമാണ് ജിബൂട്ടി.സംവിധായകന്‍ എസ്.ജെ സിനു. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് അഫ്‌സല്‍ കരുനാഗപ്പള്ളിയാണ്.
ശകുന്‍ ജെസ്വാളാണ് അമിത്തിന്റെ നായികയായി എത്തുന്നത്. തമിഴ് നടന്‍ കിഷോര്‍, ദിലീഷ് പോത്തന്‍, ഗ്രിഗറി, രോഹിത് മഗ്ഗു, അലന്‍സിയര്‍, നസീര്‍ സംക്രാന്തി, ഗീത, സുനില്‍ സുഖദ, ബിജു സോപാനം,, ബേബി ജോര്‍ജ്, പൗളി വത്സന്‍, അഞ്ജലി നായര്‍, ജയശ്രീ, ആതിര ഹരികുമാര്‍ തുടങ്ങി മറ്റു താരനിരകളും സിനിമയില്‍ ഒന്നിക്കുന്നു.
















