പത്തനംതിട്ട ആറന്മുളയിൽ ഇന്ന് അഷ്ടമി രോഹിണി മഹാസദ്യ ആചാരപ്രകാരമുള്ള ചടങ്ങുകളോടെ നടക്കും. കൊവിഡ് പശ്ചാത്തലത്തിൽ 3 പള്ളിയോടങ്ങളിലായി എത്തുന്ന 120 പേർക്ക് മാത്രമാണ് വള്ള സദ്യ ഒരുക്കുന്നത്.പൊതു ജനങ്ങൾക്ക് പ്രവേശനമില്ല. ക്ഷേത്രത്തിലെ ഉച്ചപൂജയ്ക്ക് ശേഷമാണ് വള്ളസദ്യ.
11 മണിക്ക് ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ. വാസു വള്ളസദ്യ ചടങ്ങുകൾ ഉദ്ഘാടനം ചെയ്യും. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കോഴഞ്ചേരി, മാരാമൺ, കീഴ്വൻമഴി പള്ളിയോടങ്ങൾ മാത്രമാണ് വള്ളസദ്യയിൽ പങ്കെടുക്കുക.ക്ഷേത്രക്കടവിലെത്തുന്ന പള്ളിയോടങ്ങൾക്ക് ആചാരപരമായ സ്വീകരണം നൽകും.

















