ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 46,759 കോവിഡ് 19 കേസുകള്‍. 31,374 പേര്‍ രോഗമുക്തി നേടി. 509 പേരുടെ മരണമാണ് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. 3,26,49,947 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 3,18,52,802 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 4,37,370 പേര്‍ കോവിഡിന് കീഴടങ്ങി.
നിലവില്‍ 3,59,775 പേരാണ് രാജ്യത്ത് ചികിത്സയിലുളളത്. വാക്‌സിനേഷൻ പ്രക്രിയ ആരംഭിച്ചതിന് പിന്നാലെ ഇതുവരെ 62.29 കോടി ഡോസുകൾ വിതരണം ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,35,290 വാക്‌സിൻ ഡോസുകളാണ് നൽകിയത്. ഇതുവരെ 51.68 സാമ്പിളുകൾ പരിശോധിച്ചു.കേരളത്തിലെ കോവിഡ് വ്യാപനമാണ് രാജ്യമൊട്ടാകെയുള്ള പോസിറ്റിവ് കേസുകളുടെ ഉയർച്ചയ്‌ക്ക് കാരണമാകുന്നത്. കഴിഞ്ഞ ദിവസം കേരളത്തിൽ 32,000 ന് മുകളിലായിരുന്നു പോസിറ്റീവ് കേസുകളുടെ എണ്ണം.
















