ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഇന്ന് വെറും 22 കോവിഡ് കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ആകെ 345 ആക്ടീവ് കേസുകളാണ് യുപിയിലുള്ളത്.
കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യയില്‍ ഏറ്റവുമധികം വിമര്‍ശനം നേരിട്ടിരുന്ന സംസ്ഥാനമായിരുന്നു ഉത്തര്‍പ്രദേശ്. എന്നാല്‍ ഇന്ന് കോവിഡ് കേസുകള്‍ തീര്‍ത്തുമില്ല എന്ന അവസ്ഥയിലേക്ക് സംസ്ഥാനം എത്തി നില്‍ക്കുകയാണ്.
കോവിഡ് കേസുകളുടെ കാര്യത്തില്‍ രാജ്യത്തെ തന്നെ ഒന്നാം സ്ഥാനം ഇന്ന് കേരളത്തിനാണ്. കേരളത്തില്‍ മൂന്നര കോടി ജനങ്ങളാണ് ഉള്ളത്. ഓഗസ്റ്റ് 25ലെ കണക്കെടുത്താല്‍ രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്ക് കേരളത്തിലാണ്. 31445 കേസുകളാണ് ഇന്നലെ രേഖപ്പെടുത്തിയത്. അതേസമയം ഉത്തര്‍പ്രദേശില്‍ ജനസംഖ്യ 24 കോടിയാണ്.
രാജ്യത്തെ തന്നെ ഏറ്റവും വലിയ സംസ്ഥാനമാണിത്. അവിടെ രേഖപ്പെടുത്തിയത് വെറും 22 കൊവിഡ് കേസുകളാണ്. രണ്ട് ദിവസം മുമ്പുള്ള കണക്ക് പ്രകാരം വെറും ഏഴ് പോസിറ്റീവ് കേസുകളാണ് യുപിയില്‍ രേഖപ്പെടുത്തിയത്. ഇനി മരണത്തിന്റെ കണക്കെടുക്കാം. ഓഗസ്റ്റ് 25ന് 215 മരണങ്ങളാണ് കേരളത്തില്‍ രേഖപ്പെടുത്തിയത്. യുപിയുടെ കാര്യമെടുത്താല്‍ വെറും രണ്ട് കൊവിഡ് മരണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്
യുപിയില്‍ ആകെയുള്ളത് 345 ആക്ടീവ് കേസുകളാണ്. കേരളത്തിലാണെങ്കില്‍ അത് 1.7 ലക്ഷമാണ്. കേരളം ഇതുവരെ 1.65 ലക്ഷം ടെസ്റ്റുകളാണ് കഴിഞ്ഞ ദിവസം നടത്തിയത്. ഇതില്‍ നിന്ന് 31455 പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയത്. ടിപിആര്‍ കേരളത്തിലേത് 19.03 ശതമാനമായിരുന്നു. യുപിയില്‍ നടത്തിയത് 1.87 ലക്ഷം ടെസ്റ്റുകളാണ്. ഇതില്‍ നിന്ന് ആകെ 22 പേര്‍ക്കാണ് പോസിറ്റീവായത്. ടിപിആര്‍ 0.01 ശതമാനമാണ്.
യുപിയില്‍ നടത്തിയിട്ടുള്ള 60 ശതമാനത്തോളം ടെസ്റ്റുകളില്‍ ആര്‍ടിപിസര്‍ ടെസ്റ്റാണ്. 1.15 ലക്ഷത്തോളം ടെസ്റ്റുകളും ആര്‍ടിപിസിആര്‍ ആണെന്ന് ചുരുക്കം. കേരളത്തില്‍ നടത്തുന്ന ടെസ്റ്റുകളില്‍ 38 ശതമാനം മാത്രമാണ് ആര്‍ടിപിസിആര്‍. 62428 കേസുകളാണ് ആര്‍ടിപിസര്‍ പരിശോധനയിലൂടെ പോസിറ്റീവായത്.
















