പത്തനംതിട്ട: മുട്ടിൽ മരംമുറി കേസിൽ എല്ലാ തെളിവുകളും പുറത്ത് വന്നിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഡിഎഫ്ഒ ധനേഷിനെയടക്കം ഭീഷണിപ്പെടുത്തിയവരെ സംരക്ഷിക്കുന്ന നടപടിയാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും സതീശന്‍ കുറ്റപ്പെടുത്തി. കാര്യങ്ങൾ ഒന്നുമറിയാത്ത എ കെ ബാലനാണ് എല്ലാത്തിനും മറുപടി പറയുന്നതെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്ത് ആർടിപിസിആർ പരിശോധനകൾക്ക് പ്രാധാന്യം നൽകണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥർ എഴുതി കൊടുക്കുന്നത് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും വായിക്കുക മാത്രമാണ് ഇവിടെ നടക്കുന്നതെന്നും കോവിഡിനൊപ്പമുള്ള സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാൻ നടപടിയില്ലെന്നും അദ്ദേഹം കുറ്റപ്പെട്ടുത്തി. തകർന്ന സംവിധാനത്തിലെ പാളിച്ചകൾ പരിഹരിക്കാൻ നടപടി വേണമെന്നും വി ഡി സതീശൻ പത്തനംതിട്ടയിൽ പറഞ്ഞു.

















