ഹിമാചൽപ്രദേശ്: കനത്ത മണ്ണിടിച്ചിലിനെ തുടർന്ന് ചണ്ഡീഗഡ് – മണാലി ദേശീയപാത (എൻ. എച്ച് 3) അടച്ചു. ഒരാഴ്ചയായി സംസ്ഥാനത്ത് കനത്ത മഴപെയ്യുകയാണ്. ഇതിനെ തുടർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായത്.വലിയ പാറ കഷണങ്ങൾ റോഡിലേക്ക് വീണുകിടക്കുകയാണ്. മണ്ണുമാന്തി യന്ത്രം, ക്രെയിൻ തുടങ്ങിയ ഉപയോഗിച്ച് ഗതാഗതം പുന:സ്ഥാപിക്കാനുള്ള തീവ്ര ശ്രമത്തിലാണ് അധികൃതർ.
ദേശീയപാത അതോറിട്ടി അധികൃതരും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്.ഇന്ന് വൈകീട്ട് തന്നെ ദേശീയപാത തുറക്കുമെന്നും അറ്റകുറ്റപണികൾ പിന്നീട് നടത്തുമെന്നും ജില്ലാ പോലീസ് മേധാവി ആശിഷ് ശർമ്മ മാദ്ധ്യമങ്ങളോട് പറഞ്ഞു.
















