ന്യൂഡൽഹി: താലിബാൻ വാക്കുപാലിച്ചില്ലെന്ന് കേന്ദ്രസർക്കാർ. ധാരണയ്ക്കു വിരുദ്ധമായാണ് താലിബാൻ പ്രവർത്തിക്കുന്നതെന്നും കേന്ദ്രസർക്കാർ സർവകക്ഷി യോഗത്തിൽ പറഞ്ഞു.ഇന്ന് 20 ഇന്ത്യക്കാരെ താലിബാൻ തടഞ്ഞുവെന്നും ഇവരെ വിമാനത്താവളത്തിലെത്താൻ അനുവദിച്ചില്ലെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.
പത്തു കിലോമീറ്ററിൽ 15 ചെക്ക് പോസ്റ്റുകളാണ് താലിബാൻ ഉണ്ടാക്കിയിട്ടുള്ളത്. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള രക്ഷാദൗത്യം വിശദീകരിക്കാനാണ് കേന്ദ്രം സർവ്വകക്ഷി യോഗം വിളിച്ചത്.താലിബാൻ കാബൂൾ പിടിച്ചെടുത്തത് സായുധ മാർഗ്ഗത്തിലൂടെയാണ്, ഇത് ദോഹ ധാരണയ്ക്ക് വിരുദ്ധമാണെന്ന് എസ് ജയശങ്കർ സർവ്വകക്ഷിയോഗത്തിൽ പറഞ്ഞു.
















