തൃശൂർ: പ്രമുഖ മദ്ദള കലാകാരൻ തൃക്കൂർ രാജൻ (82) അന്തരിച്ചു. മദ്ദള വിദ്വാനായിരുന്ന തൃക്കൂർ കിഴിയേടത്ത് കൃഷ്ണൻകുട്ടി മാരാരുടെയും മെച്ചൂർ അമ്മുക്കുട്ടിയമ്മയുടെയും നാലാമത്തെ മകനാണ്.83 വയസായിരുന്നു. തൃശൂർ പൂരം ഉൾപ്പെടെ കേരളത്തിലെ പ്രധാന ഉത്സവങ്ങളിൽ അദ്ദേഹം മദ്ദള പ്രമാണിയായിട്ടുണ്ട്.
നെന്മാറ വേലയ്ക്കാണ് ആദ്യമായി മദ്ദളപ്രമാണിയായി രാജന്‍ രംഗത്തുവരുന്നത്. തൃശ്ശൂര്‍പൂരത്തില്‍ ആദ്യവര്‍ഷം തിരുവമ്പാടിക്കുവേണ്ടിയാണ് കൊട്ടിയത്. തുടര്‍ന്ന് പാറമേക്കാവ് പഞ്ചവാദ്യത്തിലെ മദ്ദളനിരയിലെത്തി. പ്രസിദ്ധ മദ്ദളകലാകാരന്മാരായ കടവല്ലൂര്‍ ഗോവിന്ദന്‍നായര്‍, ചാലക്കുടി നാരായണന്‍ നമ്പീശന്‍, തൃക്കൂര്‍ ഗോപാലന്‍കുട്ടിമാരാര്‍ എന്നിവര്‍ക്കുശേഷം തിമിലാചാര്യനായിരുന്ന ചോറ്റാനിക്കര നാരായണമാരാര്‍ക്കൊപ്പം പാറമേക്കാവ് വിഭാഗത്തിലെ മദ്ദളപ്രമാണിയായി.
1987ൽ സോവിയറ്റ് യൂണിയനിൽ നടന്ന ഭാരതോത്സവത്തിൽ പഞ്ചവാദ്യത്തിന്റെ അമരക്കാരനായിരുന്നു 2003ൽ കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്‌കാരവും, 2011ൽ സംസ്ഥാന സർക്കാറിന്റെ പല്ലാവൂർ പുരസ്‌കാരവും ലഭിച്ചു.

















