മരുന്നുകളുടെ കണക്കുകളിൽ കൃത്യത വരുത്തണമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ഡി.എം.ഒമാരുടെ യോഗത്തിലാണ് മന്ത്രി കർശന നിർദേശം നൽകിയത്.
മരുന്നുകളുടെ സ്റ്റോക്കിൽ കൃത്യമായ കണക്ക് വേണമെന്നും മരുന്നുക്ഷാമം സംബന്ധിച്ച വാർത്തകൾ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി.
അടിയന്തരമായി മരുന്ന് എത്തിക്കാൻ കെ.എം.എസ്.സി.എൽ-ന് നിർദേശം നൽകിയിട്ടുണ്ട്.
മരുന്ന് സംഭരണശാലകൾ കാലിയാണെന്നും, ഉടൻ സ്റ്റോക്ക് എത്തിയില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകുമെന്നും ഡി.എം.ഒമാർ യോഗത്തിൽ മുന്നറിയിപ്പ് നൽകി.
ഇതിന്റെ പശ്ചാത്തലത്തിൽ ലോക്കൽ പർച്ചേസ് കൂട്ടാൻ യോഗത്തിൽ തീരുമാനമായിട്ടുണ്ട്.















