കൊല്ലം: ഉത്ര വധക്കേസില്‍ പാമ്പിനെക്കൊണ്ട് കടിപ്പിക്കുന്നതിന്റെ ഡമ്മി പരീക്ഷണം നടത്തി പോലീസ്. മുന്‍ റൂറല്‍ എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പാമ്പിനെ കൊണ്ട് കടിപ്പിക്കുന്നതിന്റെ ഡമ്മി പരീക്ഷണം നടത്തിയത്.
പാമ്പ് ഒരാളെ സ്വയം കടിക്കുമ്പോൾ ഉണ്ടാകുന്ന മുറിവും പ്രകോപിപ്പിച്ച് കടിപ്പിക്കുമ്പോൾ ഉണ്ടാകുന്ന മുറിവും വ്യത്യസ്ഥമായിരിക്കും. ഇത് തെളിയിക്കാനാണ് കൊല്ലത്തെ അരിപ്പ വനംവകുപ്പ് ഇൻസ്റ്റിറ്റ്യൂട്ടിൽ അത്യപൂർവ്വമായ പരീക്ഷണം നടത്തിയത്. മൂന്ന് പാമ്പുകളെ ഉപയോഗിച്ചായിരുന്നു പരീക്ഷണം. കൊല്ലം മുൻ റൂറൽ എസ്‍.പി. ഹരിശങ്കറിൻറെ നേതൃത്വത്തിലായിരുന്നു പരീക്ഷണം.ഇതിന്റെ വീഡിയോ ദൃശ്യങ്ങളും രേഖകളും പോലീസ് സംഘം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ഉത്രയുടെ ശരീരഭാരത്തിലുള്ള ഡമ്മി തയ്യാറാക്കിയായിരുന്നു പോലീസിന്റെ പരീക്ഷണം. ഈ ഡമ്മിയില്‍ കൈഭാഗത്ത് കോഴിയിറച്ചി കെട്ടിവെച്ചു. തുടര്‍ന്ന് മൂര്‍ഖന്‍ പാമ്പിനെക്കൊണ്ട് കടിപ്പിക്കുകയും മുറിവിന്റെ ആഴം കണ്ടെത്തുകയുമായിരുന്നു.

















