ആറ്റിങ്ങൽ: അരുവിക്കരയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. അരുവിക്കര സ്വദേശി വിമല (68) ആണ് മരിച്ചത്. കുടുംബവഴക്കിനെ തുടര്‍ന്നായിരുന്നു കൊലപാതകം. ബുധനാഴ്ച രാത്രിയാണ് സംഭവം.
വിമലയും ഭര്‍ത്താവ് ജനാര്‍ദ്ദനനും തമ്മില്‍ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇന്നലെ രാത്രിയും ഇവര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും തുടര്‍ന്ന് ജനാര്ദ്ദനന് വിമലയെ കഴുത്തിന് വെട്ടുകയുമായിരുന്നു. തല്‍ക്ഷണം തന്നെ വിമലയുടെ മരണം സംഭവിക്കുകയായിരുന്നു .സംഭവത്തിൽ ജനാര്‍ദ്ദനനെ അരുവിക്കര പോലീസ് കസ്റ്റഡിയിലെടുത്തു.

















