ന്യൂഡൽഹി: കാബൂളിൽ നിന്നും പൗരന്മാരെ പുറത്തെത്തിക്കുന്ന ദൗത്യം വേഗത്തിലാക്കി ഇന്ത്യൻവ്യോമസേന. ഓപ്പറേഷൻ ദേവീ ശക്തി എന്ന് പേരിട്ടിരിക്കുന്ന ഒഴിപ്പിക്കൽ ദൗത്യത്തിൽ അഫ്ഗാനിൽ കുടുങ്ങിയ 35 പേരുമായി വ്യോമസേനാ വിമാനം കാബൂളിൽനിന്ന് പുറപ്പെട്ടു. ഇന്ത്യക്കാർക്ക് പുറമേ നേപ്പാൾ പൗന്മാരും വിമാനത്തിലുണ്ട്.
24 ഇന്ത്യക്കാരും 11 നേപ്പാൾ പൗരന്മാരുമാണ് വിമാനത്തിലുള്ളത്. വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അഫ്ഗാനിൽ കാലങ്ങളായി താമസിക്കുന്ന ഹിന്ദു, സിഖ് മതവിഭാഗത്തിൽപ്പെട്ടവരേയും ഇന്ത്യ ഏറ്റെടുക്കുന്നുണ്ട്. ഇതുവരെ ഇന്ത്യ പുറത്തെത്തി ച്ചവരുടെ പട്ടികയിൽ ജോലിക്കായി എത്തിയ 228 പേരാണുള്ളത്. 626ൽ 77 പേർ അഫ്ഗാൻ പൗരന്മാരാണ്.
















