സുപ്രീംകോടതി ജഡ്ജിമാരായി കൊളീജിയം ശുപാര്‍ശ ചെയ്ത ഒമ്പത് പേരെ കേന്ദ്രം അംഗീകരിച്ചു.കൊളീജിയം നിർദ്ദേശം അംഗീകരിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ചരിത്രത്തിൽ ആദ്യമായാണ് മൂന്ന് വനിതാ ജഡ്ജിമാരെ സുപ്രിംകോടതി കൊളീജിയം ഒരുമിച്ച് ശുപാർശ ചെയ്തത്. ശുപാര്‍ശകള്‍ രാഷ്ട്രപതി കൂടി അംഗീകരിച്ചാല്‍ പുതിയ ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും. ആദ്യമായിട്ടാണ് ഇത്രയധികം പേരെ സുപ്രീംകോടതി ജഡ്ജിമാരായി കൊളീജിയം ശുപാര്‍ശ ചെയ്യുന്നതും കേന്ദ്രം അംഗീകരിക്കുന്നതും.
എട്ട് ജഡ്ജിമാരും ഒരു അഭിഭാഷകനുമാണ് പട്ടികയിലുള്ളത്. കേരള ഹൈക്കോടതിയിലെ സി.ടി.രവികുമാറും ഇതിലുണ്ട്. തെലുങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹിമ കോഹ്ലി, ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ബേല ത്രിവേദി എന്നിവരാണ് സുപ്രീം കോടതി ജഡ്ജിമാരാകാന്‍ പോകുന്ന മറ്റു വനിതകള്‍.
കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഒക്ക, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രം നാഥ്, സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെ കെ മഹേശ്വരി, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹിമ കോഹ്ലി, കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി.വി.നാഗരത്‌ന, കേരള ഹൈക്കോടതി ജഡ്ജി സി.ടി.രവികുമാര്‍, മദ്രാസ് ഹൈക്കോടതി ജഡ്ജി എം.എം.സുന്ദരേഷ്, ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ബേല ത്രിവേദി, മുതിര്‍ന്ന അഭിഭാഷകന്‍ പി.എസ്.നരസിംഹ എന്നിവരാണ് ആ ഒമ്പതുപേര്‍.
















