ന്യൂഡൽഹി:കേരളത്തിൽ ഓണത്തിന് ശേഷം കൊവിഡ് കേസുകളിൽ വർധന ഉണ്ടായെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി. രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ 65 ശതമാനവും കേരളത്തിലാണ് . ഇത് ആദ്യമായാണ് ആകെ കേസുകളില്‍ ഇത്രയും ഉയർന്ന ശതമാനം കേരളത്തില്‍ നിന്നാകുന്നത്. ഓണത്തിന് ശേഷമുള്ള കേരളത്തിലെ കൊവിഡ് കേസുകള്‍ ചൂണ്ടിക്കാട്ടി ഉത്സവങ്ങളില്‍ ജാഗ്രത പുലർത്തണമെന്ന് കേന്ദ്രസർക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു
ഇരുപത്തിനാല് മണിക്കൂറിനുളളില്‍ രാജ്യത്ത് 37,593 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 648 പേർ മരിച്ചു. ഇന്നലെ 24,296 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച കേരളം തന്നെയാണ് ഏറ്റവും മുന്‍പില്‍ . രണ്ടാമതുള്ള മഹാരാഷ്ട്രയില്‍ 4355 കൊവിഡ് കേസുകള്‍ ആണ് ഉള്ളത്. ഇന്നലത്തെ ദേശീയ തലത്തിലെ കേസുകള്‍ പരിശോധിച്ചാല്‍ 65 ശതമാനവും കേരളത്തില്‍ നിന്നാണ്. ചികിത്സയിലുള്ളവരുടെ കണക്കുകളിലും കേരളവും മറ്റ് സംസ്ഥാനങ്ങളുമായി വലിയ അന്തരമുണ്ട്.
















