ന്യൂഡല്‍ഹി: പോലീസ് ലോക്കപ്പിനുള്ളിൽ ഇരുന്നു മദ്യപിക്കുന്ന ഗുണ്ടാസംഘങ്ങളുടെ വീഡിയോ പുറത്ത്. ജയിലിലായ ഗുണ്ടാ തലവന്‍ നീരജ് ബവാനയുടെ അനുയായികളായ രാഹുൽ കാല, നവീൻ ബാലി എന്നീ സഹോദരങ്ങളാണ് പോലീസ് ലോക്കപ്പിൽ ഇരുന്ന് മദ്യവും ചിപ്സുകളും മറ്റ് ഭക്ഷ്യവസ്തുക്കളും ഉപയോഗിക്കുന്നത്.
മറ്റൊരു കേസില്‍ ആഗസ്റ്റ് 5 ന് വീണ്ടും അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുമ്പ് ഇരുവരും മണ്ടോളി ജയിലിലായിരുന്നു. ജയിലിലേക്ക് മടങ്ങുന്നതിന് മുമ്പ് പ്രത്യേക സെലില്‍ ആഗസ്റ്റ് 10 വരെ അവരെ പോലീസ് റിമാൻഡ് ചെയ്തിരുന്നു. വീഡിയോ സ്പെഷ്യൽ സെൽ ഓഫീസിൽ നിന്നാണോ അതോ മണ്ടോളി ജയിലിൽ നിന്നാണോ എന്ന് സ്ഥിരീകരിക്കാൻ പോലീന് കഴിഞ്ഞിട്ടില്ല.
24 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ നാല് പേർ രാഹുലിനും നവീനുമൊപ്പം പോലീസ് ലോക്കപ്പിൽ ഇരിക്കുന്നതും മദ്യവും ചിപ്സുകളും മറ്റ് ഭക്ഷ്യവസ്തുക്കളും ഉപയോഗിക്കുന്നതും കാണിക്കുന്നു. പുരുഷന്മാർ മെത്തയിൽ ഇരിക്കുന്നതും ഫോണിൽ സംസാരിക്കുന്നതും പുകവലിക്കുന്നതും കാണാം. രണ്ട് പേർ ലോക്കപ്പിന് പുറത്ത് ഇരിക്കുന്നതായി കാണാം.
Video | Gangsters are seen enjoying liquor, snacks inside police lock-up in Delhi pic.twitter.com/pjySJ1DMJX
— The Indian Express (@IndianExpress) August 25, 2021
















