ന്യൂഡല്‍ഹി: തിരുവല്ലത്തെ ടോള്‍പ്ലാസയിലെ ടോൾ പിരിവ് സംബന്ധിച്ച് ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്ഗരിക്ക് മന്ത്രി വി ശിവൻ കുട്ടി കത്തയച്ചു. വിശദമായ ചർച്ചക്കു ശേഷം മാത്രമേ ടോൾ പിരിക്കാവൂ എന്ന് കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
ദേശീയ പാത നിർമ്മാണം പൂർത്തിയായ ശേഷം മാത്രം ടോൾ പിരിവ് തുടങ്ങണം. പ്രദേശികവാസികൾക്ക് സൗജന്യം അനുവദിക്കുന്നതുൾപ്പെടെ ചർച്ച ചെയ്യണമെന്നും മന്ത്രി കത്തിൽ ആവശ്യപ്പെട്ടു.
കോവളം- കാരോട് ദേശീപാതയിലെ ടോള്‍പിരിവ് പ്രതിഷേധത്തെ തുടർന്ന് ഇന്ന്, രണ്ടാം ദിവസവും താൽക്കാലികമായി നിർത്തിവച്ചിരുന്നു. പ്രദേശവാസികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാതെയും റോഡിന്‍റെ നിര്‍മാണം പൂര്‍ത്തിയാകാതെയും ടോള്‍ പിരിക്കാനനുവദിക്കില്ലെന്നാണ് പ്രതിഷേധിക്കാരുടെ നിലപാട്. ഡിവൈഎഫ്ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ടോള്‍ ബൂത്തിന് മുന്നില്‍ കുത്തിയിരുന്നു.

















