ന്യൂഡൽഹി: അഫ്ഗാൻ പൗരന്മാരുടെ കാര്യത്തിൽ വ്യവസ്ഥകൾ കർശനമാക്കി കേന്ദ്രസർക്കാർ. ഇന്ത്യയിലേക്ക് വരണമെന്ന് ആഗ്രഹിക്കുന്ന അഫ്ഗാൻ പൗരന്മാർ ഇ-വിസ സംവിധാനത്തിനായി അപേക്ഷിക്കണെന്നാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുള്ളത്. നിരവധി പേരുടെ പാസ്സ്‌പോർട്ടുകൾ നഷ്ടപ്പെട്ടതും ഭീകരർ നുഴഞ്ഞുകയറാൻ സാദ്ധ്യത യുള്ളതും കണക്കിലെടുക്കാണ് തീരുമാനം.
വിസ നൽകുന്നവരുടെ വിവരം ഇന്ത്യയ്‌ക്കൊപ്പം ഐക്യരാഷ്‌ട്രസഭയ്‌ക്കും കൈമാറുന്ന സംവിധാനമാണ് നിലവിലുള്ളത്. പുതിയ സാഹചര്യത്തിൽ നൽകിയിരിക്കുന്ന എല്ലാ വിസകളും അടിയന്തിര പ്രാധാന്യത്തോടെ റദ്ദാക്കിയതായി കേന്ദ്രവിദേശകാര്യവകുപ്പ് അറിയിച്ചു.
















