കൊച്ചി; കാക്കനാട് ലഹരിമരുന്ന് കേസിൽ അട്ടിമറി.എക്സൈസ് അറസ്റ്റ് ചെയ്യാതെ ചെയ്യാതെ വിട്ടയച്ച യുവതി ലഹരിമരുന്ന് ഒളിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. കസ്റ്റംസ്, എക്സൈസ് സംയുക്ത പരിശോധനയ്ക്ക് മുൻപായിരുന്നു സംഭവം. രാജ്യാന്തരബന്ധങ്ങളുള്ള മയക്കുമരുന്ന് കേസിൽ എക്സൈസ് സംഘം അറസ്റ്റ് ചെയ്യാതെ വിട്ടയച്ച പ്രതികൾക്ക് സംഭവത്തിൽ ഉള്ള പങ്ക് വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
കാക്കനാട്ടെ സ്വകാര്യ ഹോട്ടലിൽ കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗവും, എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്വാകഡും പരിശോധനയ്ക്ക് എത്തിപ്പോഴാണ് രണ്ട് യുവതികൾ മുറയിൽ നിന്ന് കവറുമായി പുറത്തേക്ക് ഓടുന്നത്. കവർ കയ്യിലെടുത്ത് പോകുന്നത് അറസ്റ്റിലായ ഷബ്നയാണ്, കൂടെയുള്ളത് എക്സൈസ് ചോദ്യം ചെയ്യുകപോലും ചെയ്യാതെ വിട്ടയച്ച അമ്പലപ്പുഴ സ്വദേശി.
കഴിഞ്ഞ 19 അം തിയതി പുലർച്ചെയാണ് മാരകലഹരിമരുന്നായ എംഡിഎംഎയുമായി യുവതിയടക്കം അഞ്ചുപേർ പിടിയിലായത്. ഇവരിൽ നിന്ന് 84 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിൻറെ അടിസ്ഥാനത്തിൽ ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ അലക്കാനിട്ട തുണികൾക്കിടയിൽ ഒളിപ്പിച്ച ഒരു ബാഗിൽ നിന്ന് ഒരു കിലോയിലധികം എംഡിഎംഎ കൂടി പിടിച്ചു. സംഭവത്തിൽ പുറത്ത് വന്ന പുതിയ വിവരങ്ങൾ പരിശോധിക്കുമെന്നും, കർശനമായ നടപടി സ്വീകരിക്കാൻ എക്സൈസ് കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി എം വി ഗോവിന്ദൻ പ്രതികരിച്ചു.

















