മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ തല്ലുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര മന്ത്രി നാരായണ്‍ റാണെ. സ്വാതന്ത്ര്യം ലഭിച്ച വര്‍ഷം അറിയാത്ത താക്കറെയേ താന്‍ അവിടെയുണ്ടായിരുന്നെങ്കില്‍ അടിക്കുമായിരുന്നുവെന്ന് മാത്രമേ താന്‍ പറഞ്ഞിട്ടുളളൂവെന്നും അദ്ദേഹം പറഞ്ഞു.
ഗോള്‍വാല്‍ക്കര്‍ ഗുരുജി ആശ്രമത്തില്‍ ഭക്ഷണം കഴിക്കുന്നതിനിടയിലാണ് ഡി.സി.പി എത്തി അറസ്റ്റ് ചെയ്യാന്‍ പോവുകയാണെന്ന് അറിയിച്ചത്. അറസ്റ്റ് വാറന്റ് ഉണ്ടോ എന്ന് ചോദിച്ചെങ്കിലും പോലീസ് അത് ഇല്ലെന്ന് പറയുകയായിരുന്നു. ശേഷം തന്നെ സംഗമേശ്വര്‍ പേലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതായും അദ്ദേഹം പ്രതികരിച്ചു. തനിക്ക് അവിടെ പോലീസ് ഉദ്യോഗസ്ഥനില്‍ നിന്നും ജീവന് ഭീഷണി നേരിടേണ്ടി വന്നതായും അദ്ദേഹം പറഞ്ഞു.
വിവാദ പരാമര്‍ശത്തില്‍ തനിക്കെതിരേ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയില്‍ ബുധനാഴ്ച നാരായണ്‍ റാണെ ഹര്‍ജി സമര്‍പ്പിക്കും.
















