ഇന്ദ്രൻസ് പ്രധാന വേഷത്തിലെത്തുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം ‘സൈലൻ്റ് വിറ്റ്നസ്’ റിലീസിനൊരുങ്ങുന്നു. അനിൽ കാരക്കുളമാണ് ചിത്രത്തിന്റെ സംവിധാനം. ഫീൽ ഫ്ലയിങ്ങ് എൻ്റർടെയിൻമെൻ്റ്സിൻ്റെ ബാനറിൽ ബിനി ശ്രീജിത്ത് ആണ് ചിത്രം നിർമ്മിക്കുന്നത്.
മാലാ പാർവതി, ശിവജി ഗുരുവായൂർ, മഞ്ജു പത്രോസ്, മീനാക്ഷി ദിനേഷ്, അഞ്ജലി നായർ,ബാലാജി ശർമ്മ, ജുബിൽ രാജൻ.പി.ദേവ്, അംബി നീനാസം, മഞ്ജു കെ.പി, പെക്സൺ അംബ്രോസ്, അഡ്വ.എം.കെ റോയി, ബിറ്റോ ഡേവീസ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
കേരളത്തിലെ ഒരു ഗ്രാമത്തിൽ നടന്ന ഒരു കുറ്റാന്വേഷണവുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ ഇതിവൃത്തം. അനിൽ കാരക്കുളവും അഡ്വ.എം.കെ റോയിയും ചേർന്നാണ് തിരക്കഥ. അനീഷ് രവീന്ദ്രൻ ആണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ. സംഗീതം- ഷമേജ് ശ്രീധർ, എഡിറ്റർ- റിസാൽ ജൈനി, കോസ്റ്റ്യൂം- റഫീക്ക് എസ് അലി, കലാസംവിധാനം- അപ്പുണ്ണി സാജൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രാജേഷ് മേനോൻ.
ഫിനാൻസ് കൺട്രോളർ- സജിത്ത് സി ഗംഗാധർ, ചീഫ്. അസോസിയേറ്റ്- രാജേഷ് തോമസ്, സ്റ്റുഡിയോ- വാമാ ഫിലിം ഹൗസ്, പി.ആർ.ഒ- പി.ശിവപ്രസാദ്, ഓൺലൈൻ മാർക്കറ്റിംങ്- ബി.ആർ.എസ് ക്രിയേഷൻസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
















