അത്ഭുത കാഴ്ചകളുമായി ലോകത്തിലെ ഉയരം കൂടിയ മണല്‍ക്കൊട്ടാരം.ഡെന്മാര്ക്കിലെ അതിമനോഹരമായ കടല്‍തീര പട്ടണമായ ബ്ലോഖസിലാണ് ഈ പടുകൂറ്റന്‍ മണല്‍ക്കൊട്ടാരം നിര്‍മിച്ചിരിക്കുന്നത്.21.16 മീറ്റര്‍ ഉയരമുള്ള ഈ നിര്‍മിതിയ്ക്ക് ഏകദേശം 5000 ടണ്‍ ഭാരമുണ്ടാകും. ഗിന്നസ് ലോക റെക്കോഡിന്റെ കണക്കുപ്രകാരം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മണല്‍ കൊട്ടാരമാണിത്.
2019-ലാണ് ജര്‍മനിയില്‍ വലിയൊരു മണല്‍ക്കൊട്ടാരം നിര്‍മിച്ചത്. എന്നാല്‍ അതിന് ഡെന്മാര്ക്കിലുള്ളതിനേക്കാള് മൂന്ന് മീറ്റര്‍ കുറവാണ്. 4860 ടണ്‍ മണലുപയോഗിച്ചാണ് ഡെന്മാര്ക്കിലെ മണല്‍ക്കൊട്ടാരം നിര്‍മിച്ചിരിക്കുന്നത്.നീണ്ട ശൈത്യകാലത്തിനോ കൊടുങ്കാറ്റിനോ എതിരായി ഉയരത്തിൽ നിൽക്കാനാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.ഡച്ചുകാരനായ വില്‍ഫ്രെഡ് സ്റ്റൈഗറിന്റെ കരവിരുതാണ് ഈ അദ്ഭുത നിർമിതി. അടുത്ത വര്‍ഷം മാര്‍ച്ച് വരെ കൊട്ടാരം കേടുപാടുകളില്ലാതെ നിലനില്ക്കും. അതുകൊണ്ട് ഇക്കാലയളവില്‍ പരമാവധി സഞ്ചാരികളെ സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് ഡെൻമാര്ക്ക്.