ദൃശ്യം എന്ന ചിത്രത്തിലൂടെയാണ് എസ്തർ മലയാളികളുടെ പ്രിയങ്കരിയാവുന്നത്. പിന്നീട് ദൃശ്യത്തിൻ്റെ റീമേക്കുകളിലും താരം അഭിനയിച്ചു. തമിഴിലും തെലുങ്കിലും ഒരേ പോലെ സ്വീകാര്യതയാണ് താരത്തിന് ലഭിച്ചത്.സോഷ്യൽ മീഡിയയിൽ സജീവമായ എസ്തർ തന്റെ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്.ഇപ്പോഴിതാ, എസ്തറിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. കുഞ്ഞുടുപ്പ് അണിഞ്ഞ് സുന്ദരിയായാണ് എസ്തർ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. എസ്തർ തന്നെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
















