നടന്‍ ബാല രണ്ടാമതും വിവാഹിതനായി. എലിസബത്ത് ഉദനയാണ് വധു. ക്രിക്കറ്റ് താരം ശ്രീശാന്ത് പങ്കുവെച്ച വീഡിയോയിലൂടെ എലിസബത്തിനെ പരിചയപ്പെടുത്തിയത്.
ഇപ്പോഴിതാ വിവാഹശേഷമുള്ള ആദ്യ ഓണാഘോഷത്തിന്റെ വീഡിയോയുമായിട്ടാണ് ബാല എത്തിയിരിക്കുന്നത്.
ബാലയ്ക്ക് ഓണസദ്യ വിളമ്പി കൊടുക്കുന്ന ഭാര്യയെയാണ് വീഡിയോയില്‍ കാണിച്ചിട്ടുള്ളത്. ”പ്രിയപ്പെട്ടവര്‍ക്ക് ഹാപ്പി ഓണം. കര്‍മ ഓണ്‍ലി വിന്‍സ്” എന്നുമാണ് വീഡിയോയുടെ അവസാനം ബാല സൂചിപ്പിച്ചിരിക്കുന്നത്.
ശ്രീശാന്ത് ആയിരുന്നു ബാലയുടെ പുതിയ ഭാര്യ എലിസബത്തിനെ ആദ്യം മലയാളികള്‍ക്ക് പരിചയപ്പെടുത്തിയത്. ശ്രീശാന്തിന്റെ ഫേസ്ബുക്ക് പേജില്‍ അപ്ലോഡ് ചെയ്ത ഒരു വീഡിയോയില്‍ ആയിരുന്നു ഇത്. പിന്നീട് ബാലയും ഈ വീഡിയോ ഷെയര്‍ ചെയ്തിരുന്നു. വളരെ അടുത്ത സൗഹൃദം പുലര്‍ത്തുന്നവരാണ് ബാലയും ശ്രീശാന്തും.
















