മകൻ ലൂക്ക ജോസഫ് ഫിലിപ്പിനൊപ്പം ഓണം ആഘോഷിച്ച് നടി മിയ ജോര്‍ജ്. ലൂക്കയുടെ ആദ്യത്തെ ഓണമാണ്. മകൻ ലൂക്ക ജോസഫ് ഫിലിപ്പിനൊപ്പം ഓണക്കോടിയും ധരിച്ച് ആഘോഷിക്കുകയാണ് മിയയും ഭര്‍ത്താവ് അശ്വിനും.കേരളസാരിയിൽ അതിസുന്ദരിയായാണ് മിയ എത്തിയിരിക്കുന്നത്.
2020 സെപ്റ്റംബർ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം. കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയാണ് അശ്വിന്‍. വിവാഹശേഷം അഭിനയജീവിതത്തിൽ നിന്നും താൽക്കാലികമായി ഒരു ബ്രേക്ക് എടുത്തിരിക്കുകയായിരുന്നു മിയ. പാലാ തുരുത്തിപ്പള്ളില്‍ ജോര്‍ജിന്‍റെയും മിനിയുടെയും മകളാണ് മിയ.ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്‍ത ചേട്ടായീസ് എന്ന സിനിമയിലൂടെയാണ് മിയ നായികയായത്.
















