ഓണം ആഘോഷിച്ച് ദിലീപിന്റെ മക്കള്‍ മീനാക്ഷിയും മഹാലക്ഷ്മിയും.മീനാക്ഷി ദിലീപ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങൾ വൈറലായിരിക്കുകയാണ് . ഓണക്കോടിയുടുത്ത് അനിയത്തിക്കുട്ടി മഹാലക്ഷ്മിക്കൊപ്പമായിരുന്നു മീനാക്ഷിയുടെ ഓണാഘോഷം.
ഈ അടുത്ത കാലത്തായിട്ടാണ് മീനാക്ഷി സോഷ്യൽ മീഡിയയിൽ സജീവമായി തുടങ്ങിയത്.. വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ മീനാക്ഷിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഫോളോ ചെയ്യുന്നത് ഏകദേശം 180K ആരാധകരാണ്.. സിനിമയിലൊന്നും വന്നിട്ടില്ലെങ്കിലും താര പ്രഭ ഉള്ള ഒരു താരപുത്രി ആണ് മീനാക്ഷി ദിലീപ്.
















