ന്യൂഡൽഹി; അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ 222 പേർ ഇന്ത്യയിൽ തിരിച്ചെത്തി. വ്യോമസേനയുടെ ഒരു വിമാനവും എയർ ഇന്ത്യയുടെ ഒരു വിമാനവുമാണ് ഇന്ത്യയിലെത്തിയത്. താജിക്കിസ്ഥാനിൽ നിന്നും ഖത്തറിൽ നിന്നുമാണ് വിമാനങ്ങൾ എത്തിയത്. ഇന്ത്യക്കാർക്കൊപ്പം രണ്ട് നേപ്പാൾ പൗരൻമാരെയും തിരിച്ചെത്തിച്ചു. അമേരിക്കൻ വിമാനങ്ങളിൽ ദോഹയിൽ എത്തിയ 135 പേരാണ് മടങ്ങിയത്.
വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നടത്തിയ ചർച്ചയിലാണ് അമേരിക്കയുടെ നിയന്ത്രണത്തിലുള്ള കാബൂൾ വിമാനത്താവളത്തിൽ നിന്ന് പറക്കാൻ വ്യോമസേന വിമാനത്തിന് അനുമതി ലഭിച്ചത്. രക്ഷാദൗത്യം തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
















