ശ്രീനഗർ: ജമ്മുകശ്മീരിലെ അവന്തിപ്പോറയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ മൂന്ന് ജെയ്ഷെ- ഇ-മുഹമ്മദ് ഭീകരരെ സുരക്ഷാസേന വധിച്ചു. ജമ്മുകശ്മീർ പൊലീസും സുരക്ഷാ സേനയും ചേർന്നുള്ള സംയുക്ത നീക്കത്തിലൂടെയാണ് ഭീകരരെ വധിച്ചത്.
കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം ശ്രീനഗർ മേഖലയിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു.
















