ദൃശ്യം 2ന് ശേഷം ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം ’12ത് മാൻ’ ചിത്രീകരണം തുടങ്ങി.ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ഇത്. സതീഷ് കുറുപ്പ് ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പശ്ചാത്തലസംഗീതം അനില്‍ ജോണ്‍സണ്‍. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷയും ഏറുകയാണ്.
24 മണിക്കൂറുകൾക്കുള്ളിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. തൊടുപുഴയാണ് പ്രധാന ലൊക്കേഷൻ. കോവിഡ് നിയന്ത്രണങ്ങളോടെ ഒറ്റ ലൊക്കേഷനിൽ ചിത്രീകരണം പൂർത്തിയാക്കാനാണ് പദ്ധതി. അതുകൊണ്ട് തന്നെ ചുരുക്കം ചില അഭിനേതാക്കൾ മാത്രമാകും സിനിമയിൽ പ്രത്യക്ഷപ്പെടുക. സിനിമയിൽ പാട്ടുകളും ഉണ്ടാകില്ല.ദൃശ്യം 2വിന്റെ പിന്നിൽ പ്രവർത്തിച്ച സാങ്കേതിക പ്രവർത്തകർ ഈ ചിത്രത്തിലും അണിനിരക്കും. എഡിറ്റിങ് വി.എസ്. വിനായക്, ഛായാഗ്രഹണം സതീഷ് കുറുപ്പ്, പശ്ചാത്തല സംഗീതം അനിൽ ജോൺസൺ, പ്രൊഡക്‌ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ, കോസ്റ്റ്യൂംസ് ലിന്റാ ജീത്തു.
















