അഫ്ഗാനിസ്ഥാനിലെ കാബൂൾ വിമാനത്താവളത്തിലെ തിരക്കിൽ അഞ്ച് പേർ കൊല്ലപ്പെട്ടെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് . അഞ്ച് മൃതദേഹങ്ങൾ ആംബുലൻസിലേക്ക് കയറ്റുന്നത് കണ്ടെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
വിമാനത്താവളത്തിൽ തിരക്ക് നിയന്ത്രണാതീതമായതോടെ യുഎസ് സൈന്യം ആകാശത്തേയ്ക്ക് വെടിയുതിർത്തിരുന്നു. നൂറുകണക്കിന് അഫ്ഗാൻ പൗരൻമാരാണ് വിമാനത്തിൽ കയറാനായി തിക്കും തിരക്കുമുണ്ടാക്കിയത്. എന്നാൽ വെടിയേറ്റാണോ തിരക്കിൽപ്പെട്ടാണോ മരണം സംഭവിച്ചതെന്ന് വ്യക്തമല്ല.
കാബൂൾ എയർപോർട്ടിൽ എത്തിയ വിമാനത്തിലേക്കാണ് ആളുകളാണ് ഇടിച്ചു കയറാൻ ശ്രമിച്ചത്. ഇതോടെയാണ് സൈന്യം ആകാശത്തേക്ക് നിരവധി തവണ വെടിയുതിർത്തത്.താലിബാൻ അധികാരത്തിലെത്തിയോടെ രാജ്യത്തിന് പുറത്തുകടക്കാനാണ് ജനം ശ്രമിക്കുന്നത്.
അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളും പ്രസിഡന്റിന്റെ കൊട്ടാരവും താലിബാന്‍ പിടിച്ചടക്കി. ഞായറാഴ്ച, കാബൂള്‍ വളഞ്ഞ ശേഷം മണിക്കൂറുകള്‍ക്കുള്ളിലാണ് പ്രസിഡന്റിന്റെ കൊട്ടാരവും താലിബാന്‍ കമാന്‍ഡറിന്റെ നേതൃത്വത്തില്‍ കയ്യടക്കിയത്. ഇതോടെ ഏതുവിധേനെയും രാജ്യം വിട്ട് രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് ജനങ്ങൾ.
Latest pictures from Kabul Airport. People are on their own now while the world watches in silence. Only sane advise to Afghan people…RUN pic.twitter.com/RQGw28jFYx
— Sudhir Chaudhary (@sudhirchaudhary) August 16, 2021