കണ്ണൂർ: ലോകത്തിലെ ആദ്യ താലിബാൻ നേതാവായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി. വാരിയംകുന്നനെ മഹത്വവത്കരിക്കുന്ന സിപിഎം നിലപാട് ചരിത്രപരമായ വിഡ്ഢിത്തമാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. കണ്ണൂരിൽ യുവമോർട്ട സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാപ്പിള ലഹള സ്വാതന്ത്ര്യ സമരമല്ല, ഹിന്ദു വേട്ടയായിരുന്നു. കേരളത്തിൽ ക്രൂരമായ വംശഹത്യയാണ് അന്ന് നടന്നതെന്നും ആരോപിച്ചു..
നേരത്തെ, സംവിധായകൻ ആഷിഖ് അബു മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥ സിനിമയാക്കാൻ തീരുമാനിച്ചിരുന്നു. ചിത്രത്തിൽ പൃഥ്വിരാജിനെയാണ് നായകനായി പരിഗണിച്ചിരുന്നത്. ഇതേ തുടർന്നായിരുന്നു വിവാദം പൊട്ടിപ്പുറപ്പെട്ടത്.
ഇതിനു പിന്നാലെ ബിജെപി അനുഭാവിയും സംവിധായകനുമായ അലി അക്ബറും വാരിയംകുന്നനെ വില്ലനാക്കി കൊണ്ട് സിനിമ പ്രഖ്യാപിച്ചു. ഇതിനായി ക്രൗഡ് ഫണ്ടിങും നടത്തി.

















