കാലിഫോര്‍ണിയ: പ്രൊഫൈലുകൾക്ക് ബ്ലൂ ടിക്സ് അംഗീകാരം നൽകുന്നത് താൽക്കാലികമായി നിർത്തി ട്വിറ്റർ. ബ്ലൂ ചെക്ക് മാർക്ക് ക്ലബിലേക്ക് ആളുകളെ അനുവദിക്കുന്ന അവലോകന പ്രക്രിയയില്‍ തകരാറു സംഭവിച്ചതോടെയാണിത്.
ഒരു ബോട്ട്‌നെറ്റിന്റെ ഭാഗമാണെന്ന് തോന്നുന്ന നിരവധി വ്യാജ പ്രൊഫൈലുകള്‍ തെറ്റായി പരിശോധിക്കുകയും അവയ്ക്ക് അംഗീകാരം നല്‍കിയതായും ട്വിറ്റര്‍ കണ്ടെത്തി. അടുത്തിടെ പ്രൊഫൈല്‍ വെരിഫിക്കേഷനായി അപേക്ഷിച്ചിട്ടുണ്ടെങ്കിൽ, അത് ലഭിക്കുമെന്നും നിലവിലുള്ള ആപ്ലിക്കേഷനുകൾ ഇപ്പോഴും അവലോകനം ചെയ്യുമെന്ന് ട്വിറ്റർ അറിയിച്ചു.
എന്നാല്‍ പുതുതായി ആര്‍ക്കും പ്രൊഫൈല്‍ വെരിഫിക്കേഷന് അപേക്ഷിക്കാന്‍ സാധിക്കില്ല.
അടുത്ത ഏതാനും ആഴ്‌ചകൾക്കുള്ളിൽ തന്നെ അപേക്ഷകൾ സ്വീകരിക്കുന്നത് പുനരാരംഭിക്കുമെന്ന് ഒരു ട്വിറ്റർ വക്താവ് ‘ദി വെർജി’നോട് പറഞ്ഞു,
അതേസമയം, അക്കൗണ്ടുകൾ പരിശോധിക്കാവുന്നതാണോ അല്ലയോ എന്ന് കണക്കാക്കാൻ ഉപയോഗിക്കുന്ന മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്തുമോ എന്ന കാര്യം ട്വിറ്റർ സൂചിപ്പിച്ചിട്ടില്ല.
ഇതിനു മുന്‍പും ട്വിറ്റർ അതിന്റെ വെരിഫിക്കേഷൻ പ്രോഗ്രാം താൽക്കാലികമായി നിർത്തി വെച്ചിട്ടുണ്ട്.