ന്യൂഡൽഹി: ഇന്ത്യ, ലാറ്റിനമേരിക്ക, യുഎസ് എന്നിവിടങ്ങളില്‍ കോവിഡ് വാക്സിനുകളെക്കുറിച്ചും അവയുടെ ഉപയോഗത്തെക്കുറിച്ചും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചിരുന്ന റഷ്യ അടിസ്ഥാനമാക്കിയ ഒരു നെറ്റ്‌വർക്കിനെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിൽ നിന്ന് നീക്കം ചെയ്തതായി ഫേസ്ബുക്ക്.
ആസ്ട്രാസെനെക്ക വാക്സിൻ ആളുകളെ ചിമ്പാൻസികളാക്കുമെന്നും, ഫൈസർ വാക്സിൻ മറ്റ് വാക്സിനുകളേക്കാൾ വളരെ ഉയർന്ന അപകടനിരക്ക് ഉണ്ടാക്കുമെന്നുമുള്ള തെറ്റായ പോസ്റ്റുകൾ ഈ നെറ്റ്‌വർക്ക് പുറത്തുവിട്ടതായി കണ്ടെത്തിയെന്ന് ഫേസ്ബുക്ക് പറഞ്ഞു.
ബ്രിട്ടനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആഡ്നൌ എന്ന കമ്പനിയുടെ അനുബന്ധ കമ്പനിയായ, റഷ്യയിൽ നിന്നുള്ള ഒരു വിപണന സ്ഥാപനമായ ഫാസ്, ഫേസ്ബുക്കിന്റെ വിദേശ ഇടപെടൽ നയങ്ങൾ ലംഘിച്ചതായി കണ്ടെത്തി.
ഈ കമ്പനിയുമായി ബന്ധപ്പെട്ട 65 ഫേസ്ബുക്ക് അക്കൗണ്ടുകളും 243 ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളും നീക്കം ചെയ്തതായും, ഫാസിനെ അതിന്റെ പ്ലാറ്റ്ഫോമിൽ നിന്ന് നിരോധിച്ചതായും ഫേസ്ബുക്ക് പറഞ്ഞു.ഇന്ത്യയിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന റഷ്യന്‍ നെറ്റ്‌വർക്ക് ഫേസ്ബുക്ക് നീക്കം ചെയ്തു