എംഎസ്എഫ് നേതാക്കളുടെ പേരിൽ മനോരമയുടെ വ്യാജ സ്ക്രീൻഷോട്ട്; നടപടിയെടുക്കുമെന്ന് മനോരമ

കൊച്ചി: എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പി കെ നവാസ് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹലിയ പരാതി നൽകിയെന്ന പേരിൽ പ്രചരിച്ച വാർത്ത വ്യാജം. മനോരമ ന്യൂസിന്റെ പേരിലാണ് വ്യാജ സ്ക്രീൻഷോട്ട് പ്രചരിക്കുന്നത്. മുസ്ലിം ലീഗിലെ എംഎസ്എഫ് – ഹരിത സംഘടനകൾ തമ്മിലുള്ള പ്രശ്നത്തിനിടെയാണ് വ്യാജ സ്ക്രീൻഷോട്ട് പ്രചരിച്ചത്. പ്രശ്നം നിലനിൽക്കുന്നതിനാൽ ഈ സ്ക്രീൻഷോട്ട് ഏറെ പ്രചരിച്ചു.

സംഭവത്തിൽ വിശദീകരണവുമായി മനോരമ തന്നെ രംഗത്തെത്തി. മനോരമ ന്യൂസ് നല്‍കാത്ത വാര്‍ത്ത വ്യാജമായി ചേർത്താണ് എംഎസ്എഫിലെ വിവാദവുമായി ബന്ധപ്പെട്ട്  സ്ക്രീൻ ഷോട്ട് തയ്യാറാക്കിയത്. മനോരമ ന്യൂസിന്റെ ലോഗോ അടക്കം ദുരുപയോഗം ചെയ്തുള്ള വ്യാജപ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മനോരമ മുന്നറിയിപ്പ് നൽകി.
 

Tags: Fake News

Latest News