പാലക്കാട്; ചന്ദ്രാനഗറിലെ ബാങ്ക് കവർച്ച കേസില്‍ മഹാരാഷ്ട്ര സ്വദേശി പിടിയിൽ. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. സിസിടിവി ദൃശ്യങ്ങള്‍ വഴി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
ജൂലൈ 26നാണ് മരുതറോഡ് റൂറൽ ക്രഡിറ്റ് സൊസൈറ്റിയിൽ കവർച്ച നടത്തിയത്. ഏഴരക്കിലോ സ്വർണ്ണവും 18,000 രൂപയുമാണ് കവർന്നത്. വാളയാര്‍ മുതല്‍ വടക്കഞ്ചേരി വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെയാണ് പ്രതിയെ കണ്ടെത്തിയത്. മഹാരാഷ്ട്രയിലെത്തിയ കേരളാ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

















