ശബരിമല മിൽമ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് മൂന്ന് ഇടങ്ങളിൽ എസ്ഐടി റെയ്ഡ്. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു റെയ്ഡ് നടന്നത്. ആരോപണവിധേയനായ മിൽമ മുൻ ഉദ്യോഗസ്ഥൻ ഷൈൻ ജോസഫിന്റെ വിട്ടിലടക്കം പരിശോധന നടന്നു. വാഹനത്തിൻ്റെ കരാറുകാരുടേയും ഇടങ്ങളിൽ റെയ്ഡ് ഉണ്ടായിരുന്നു. നിരവധി രേഖകൾ പിടിച്ചെടുത്തായി വിജിലൻസ് അറിയിച്ചു. ഹൈക്കോടതി നിർദേശ പ്രകാരം എസ്ഐടി രൂപികരിച്ചാണ് അന്വേഷണം. മിൽമയിൽ നിന്നും കൂടിയ വിലക്ക് നെയ്യ് വാങ്ങിയതിൽ ദേവസ്വം ബോർഡിന് വൻ നഷ്ടമുണ്ടായെന്നാണ് കേസ്.
മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, മുന്‍ ബോര്‍ഡ് അംഗം അജികുമാര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആയിരുന്ന മുരാരി ബാബു എന്നിവരെ പ്രതിചേര്‍ത്ത് വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇരുപതിനായിരം യൂണിറ്റ് അരവണയുണ്ടാക്കാന്‍ മില്‍മയില്‍ നിന്ന് വാങ്ങിയ നെയ്യില്‍ ഒരു വിഭാഗം വഴിമധ്യേ വില്‍ക്കുകയും ശബരിമലയില്‍ നിലവാരം കുറഞ്ഞ നെയ്യ് എത്തിക്കുകയും ചെയ്‌തെന്നാണ് കേസ്. കരാര്‍ പ്രകാരമുള്ള മുഴുവന്‍ നെയ്യും ശബ രിമലയില്‍ എത്തിയില്ലെന്ന് ആരോപണമുയര്‍ന്നതോടെ ശബരിമല സ്‌പെഷ്യല്‍ കമീഷണര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം ചീഫ് വിജിലന്‍സ് ഓഫിസര്‍ പ്രാഥമിക അനേഷണം നടത്തി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
Story Highlights : Sabarimala Milma Ghee Irregularity: SIT Raids Three Locations















