ആലപ്പുഴ: ചേര്‍ത്തല-അരൂര്‍ ദേശീയപാത പുനർനിര്‍മാണത്തിലെ വീഴ്ച നിഷേധിച്ച് മുൻ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. മികച്ച രീതിയിലാണ് റോഡ് പുനർനിർമാണ് പൂർത്തീകരിച്ചതെന്ന് ജി സുധാകരൻ പറഞ്ഞു. നിർമാണങ്ങൾക്ക് മേൽനോട്ടം വഹിച്ചത് മികവ് തെളിയിച്ച ഉദ്യോഗസ്ഥരെന്നും അപാകതയുണ്ടെങ്കിൽ പരിശോധിക്കട്ടെയെന്നും വിവാദം തന്നെ ബാധിക്കില്ലെന്നും ജി സുധാകരൻ പറഞ്ഞു.
ദേശീയപാത പുനർനിർമാണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് എ.എം. ആരിഫ് എംപി സംസ്ഥാന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനു കത്തയച്ചിരുന്നു. ദേശീയപാത 66ൽ അരൂർ മുതൽ ചേർത്തല വരെ (23.6 കിലോമീറ്റർ) നി ർമ്മിച്ചതിൽ ക്രമക്കേടുണ്ടെന്നാണ് ആരിഫിന്റെ ആരോപണം. കുറ്റക്കാർക്കെ തിരേ നിയമ നടപടി വേണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.അതേസമയം, എ എം ആരിഫ് എംപിയുടെ കത്ത് ലഭിച്ചുവെന്നും കരാറുകാരന്റെ ഭാഗത്ത് വീഴ്ച്ചയുണ്ടോയെന്ന് പരിശോധിക്കുമെന്നും പൊതുമരാമരത്ത് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.

















