തിരുവനന്തപുരം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയിലിരിക്കെ പുഴുവരിച്ച രോഗി മരിച്ചു.വട്ടിയൂർക്കാവ് സ്വദേശി അനിൽ കുമാർ (56) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോട് കൂടിയായിരുന്നു മരണം.പുഴുവരിച്ച സംഭവത്തിന് ശേഷം പൂർണ്ണ ആരോഗ്യവാനായിരുന്നില്ല അനിൽകുമാർ. ചികിത്സയിലിരിക്കെ ഡയപ്പർ മാറ്റാത്തതിനെ തുടർന്ന് അന്ന് ഉണ്ടായ മുറിവ് ഭേദമായിരുന്നില്ലെന്ന് മകൾ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന രോഗിയെ പുഴുവരിച്ചതായി ബന്ധുക്കളുടെ പരാതി വരുന്നത്. കൊവിഡ് വ്യാപനം ഉണ്ടായതിനെ തുടർന്ന് മെഡിക്കൽ കോളേജ് വാർഡിൽ നിന്നും ബന്ധുക്കളെ മാറ്റിയിരുന്നു. ഇതാണ് രോഗിക്ക് പരിചരണം ലഭിക്കാതിരിക്കാൻ ഇടയാക്കിയത്. തുടർന്ന് ബന്ധുക്കൾ ആരോഗ്യമന്ത്രിക്ക് പരാതി നൽകിയതോടെ ഡോക്ടര്‍മാരെയും നഴ്സുമാരെയും സസ്പെന്‍റ് ചെയ്തിരുന്നു.

















