ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ പരുക്കേറ്റ നടന്‍ പ്രകാശ് രാജിന്റെ ശസ്ത്രക്രിയ വിജയകരമായി കഴിഞ്ഞു. ധനുഷ് നായകനായി എത്തുന്ന തിരുചിട്രംബലം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന്റെ കൈക്ക് പരുക്കേറ്റത്.
‘ദി ഡെവിള്‍ ഈസ് ബാക്ക്, ശസ്ത്രക്രിയ വിജയകരമായി കഴിഞ്ഞു. നിങ്ങളുടെ പ്രാര്‍ത്ഥനയ്ക്കും പിന്തുണയ്ക്കും നന്ദി. പ്രിയ സുഹൃത്ത് ഗുരുവ റെഡ്ഡിക്ക് നന്ദി, വൈകാതെ തിരികെയെത്തുമെന്ന് നടന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ആശുപത്രിയില്‍ നിന്നുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ദിവസമാണ് ചെന്നൈയില്‍ വച്ച് സിനിമാ ഷൂട്ടിങ്ങിനിടെ പ്രകാശ് രാജിന് വീണ് പരുക്കേല്‍ക്കുന്നത്. അപകടത്തില്‍ കൈ ഫ്രാക്ചറായി. തുടര്‍ന്ന് ചികിത്സയ്ക്കായി ഹൈദരാബാദിലെ ഡോ. ഗുരുവ റെഡ്ഡിയുടെ അടുത്തെത്തുകയായിരുന്നു.
















