ഒളിപിക്‌സ് പുരുക്ഷ ഹോക്കിയില്‍ ഇന്ത്യയ്ക്കായി വെങ്കല മെഡല്‍ നേടിയ പിആര്‍ ശ്രീജേഷിന് അഭിനന്ദനമറിയിച്ച് സൂപ്പര്‍താരം മോഹന്‍ലാല്‍.
എല്ലാവര്‍ക്കും അഭിമാനിക്കാന്‍ ഉതകുന്ന നേട്ടമാണ് ശ്രീജേഷ് സ്വന്തമാക്കിയതെന്നും താന്‍ ഇപ്പോള്‍ ഹൈദരാബാദിലാണെന്നും നാട്ടിലെത്തുമ്പോള്‍ നേരില്‍ കാണാമെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഫോണില്‍ വിളിച്ചായിരുന്നു താരം അഭിനന്ദനമറിയിച്ചത്.
അതിനിടെ, ഇന്ന് നടന്‍ മമ്മൂട്ടിയും ശ്രീജേഷിന്റെ വീട്ടില്‍ നേരിട്ടെത്തി അഭിനന്ദനം അറിയിച്ചിരുന്നു. അതേസമയം, ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ രണ്ടു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീജേഷിന് വിദ്യാഭ്യാസവകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ജോയന്റ് ഡയറക്ടറായി സ്ഥാനക്കയറ്റം നല്‍കാനും തീരുമാനം ആയി.
















