ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ദാവ്കി പട്ടണത്തിലാണ് ഉമന്‍ഗോട്ട് നദി.മേഘാലയ തലസ്ഥാനമായ ഷില്ലോംഗില്‍ നിന്ന് 75 കിലോമീറ്റര്‍ അകലെയാണ് ദാവ്കി. ഖാസി- ജയന്തിയ കുന്നുകള്‍ അതിരിടുന്ന സ്ഥലമാണ് ഇവിടം.ഇന്ത്യയെയും ബംഗ്ലാദേശിനെയും ബന്ധിപ്പിക്കുന്ന തൂക്കുപാലവും ഇവിടെ കാണാം.’ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മൗലിനോംഗ് ഗ്രാമത്തില്‍ ബംഗ്ലാദേശിന്റെയും ഇന്ത്യയുടെയും അതിര്‍ത്തിയോട് ചേര്‍ന്നാണ് ഈ നദി ഒഴുകുന്നത്. ജൈന്തിയ മലനിരയ്ക്കും ഖാസി മലനിരയ്ക്കുമിടയിലൂടെയാണ് ഉമന്‍ഗോട്ട് നദി ബംഗ്ലാദേശിലേക്ക് ഒഴുകുന്നത്.
ഉമന്‍ഗോട്ടില്‍ വഞ്ചി യാത്ര ചെയ്താലേ ആ കാഴ്ച അനുഭവിക്കാനാവൂ. 20 അടി താഴ്ച വരെ സുതാര്യമായി കാണാം.സൂര്യ പ്രകാശം ഉണ്ടെങ്കില്‍ കൂടുതല്‍ നദിയാഴം വ്യക്തമാകും. ഒരു മണിക്കൂറാണ് നദി ചുറ്റാനാവുക. നാലാളിനു ഒരേ സമയം സഞ്ചരിക്കാം. ഒഴുക്കില്ലാത്തതിനാല്‍ നദീ തീരത്ത് നീന്തുന്നവരുമുണ്ട്. മീനുകള്‍ കാലില്‍ ഇക്കിളി കൂട്ടും.
പാലം കയറിയാല്‍ ഇന്ത്യ- ബംഗ്ലാദേശ് ഗ്രാമങ്ങളുടെ മനോഹര കാഴ്ച കാണാം. തൊട്ടടുത്താണ് വേരുപാലവും ശുചിത്വ ഗ്രാമമായ മാവ്ലിന്‍നോങ്ങും. ഷില്ലോംഗ്,റിവായി മാവ്ളിന്‍നൊന്ഗ് എന്നിവിടങ്ങളില്‍ താമസ സൗകര്യമുണ്ട്.നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസമാണ് സന്ദര്‍ശനത്തിന് പറ്റിയ സമയം. മഴക്കാലത്ത് നദി കരകവിഞ്ഞൊഴുകുമെന്നതിനാല് ഇവിടെ എത്തിപ്പെടുന്നത് ദുഷ്കരമാണ്. നദിയിലൂടെയുള്ള ബോട്ടുയാത്രകളാണ് സ്ഥലത്തെ പ്രധാന ആകര്‍ഷണം.