മിലാന്‍: മാര്‍പാപ്പയ്ക്ക് അയച്ച തപാലില്‍ വെടിയുണ്ടകള്‍ കണ്ടെത്തി.തിങ്കളാഴ്ച മിലാനിലാണ് സംഭവം. കത്തുകള്‍ തരംതിരിക്കുന്നതിനിടയില്‍ തപാല്‍ ജീവനക്കാരന് സംശയം തോന്നുകയും ഉന്നതാധികാരികളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് തപാലില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തിയത്.
മാർപാപ്പയുടെ മേൽവിലാസത്തിലാണ് തപാല്‍ അയച്ചിരിക്കുന്നത്.തപാലിന് പുറത്ത് പേനകൊണ്ട് ‘പോപ്പ്, വത്തിക്കാന്‍ സിറ്റി, സെന്റ് പീറ്റേഴ്സ് സ്‌ക്വയര്‍, റോം’, എന്നാണ് വിലാസം എഴുതിയിരിക്കുന്നത്.ഇതേത്തുടര്‍ന്ന് കത്തിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി ഇറ്റാലിയന്‍ അര്‍ദ്ധസൈനിക വിഭാഗം അറിയിച്ചു. സംഭവത്തിൽ പ്രതികരണം നടത്താനില്ലെന്ന നിലപാടിലാണ് വത്തിക്കാനുള്ളത്. ജൂലൈയിൽ നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം ഫ്രാൻസിസ് മാർപാപ്പ വിശ്രമത്തിലാണ്.
















