രജനികാന്ത് നായകനാകുന്ന പുതിയ ചിത്രം അണ്ണാത്തെയില്‍ ബാലയും. താരം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ വാര്‍ത്ത പങ്കുവെച്ചത്. സിനിമയുടെ ചിത്രീകരണം ലക്ക്‌നൗവില്‍ പുരോഗമിക്കുകയാണെന്നും ബാല പറഞ്ഞു. ഒരേയൊരു സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ചിത്രം. ഇതിഹാസത്തിനൊപ്പം സഹകരിക്കാന്‍ സാധിച്ചത് ഒരു ബഹുമതിയായി കാണുന്നുവെന്ന് ബാല ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രം സണ്‍ പിക്ച്ചേഴ്സാണ് നിര്‍മ്മിക്കുന്നത്. ‘പേട്ട’യ്ക്ക് ശേഷം സണ്‍പിക്ച്ചേഴ്സ് നിര്‍മ്മിക്കുന്ന രജനി ചിത്രമാണ് ‘അണ്ണാത്തെ’. ചിത്രത്തില്‍ മീന, ഖുശ്ബു, നയന്‍താര, കീര്‍ത്തി സുരേഷ്, പ്രകാശ് രാജ്, സൂരി, സതീഷ് തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FActorBalaOfficial%2Fposts%2F382695223216262&show_text=true&width=500
















