മുംബൈ: പ്രശസ്തനായ ബോളിവുഡ് നടന്‍ അനുപം ശ്യാം അന്തരിച്ചു. 63 വയസായിരുന്നു. കിഡ്‌നി സംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്ന അനുപം ശ്യാമിനെ കഴിഞ്ഞ ആഴ്ച രോഗം കൂടിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യമെന്ന് അദ്ദേഹത്തിന്റെ സുഹൃത്തും നടനുമായ യശ്പാല്‍ ശര്‍മ അറിയിച്ചു. മരണസമയത്ത് അദ്ദേഹത്തിന്റെ രണ്ട് സഹോദരങ്ങളും യശ്പാല്‍ ശര്‍മ്മയും കൂടെയുണ്ടായിരുന്നു. സംസ്‌കാരം ഇന്ന് നടക്കും. ടിവി പരമ്ബരയായ മന്‍ കി ആവാസ്, സ്ലംഡോഗ് മില്ല്യണയര്‍, ബാന്‍ഡിറ്റ് ക്വീന്‍ എന്നിവയിലൂടെയാണ് അനുപം ശ്യാം പ്രശസ്തനായത്. സത്യാ, ദില്‍ സേ, ലഗാന്‍, ഹസാറോണ്‍ ഖ്വയിഷെയിന്‍ ഐസി എന്നിവയിലെ മികച്ച പ്രകടനം അദ്ദേഹത്തിന് നിരവധി അഭിനന്ദനങ്ങള്‍ നേടിക്കൊടുത്തിട്ടുണ്ട്.
Television actor Anupam Shyam passes away at the age of 63 in Mumbai due to multiple organ failure. pic.twitter.com/jzcJ5nXsx0
— ANI (@ANI) August 8, 2021
















