പൗര്‍ണമിത്തിങ്കള്‍ എന്ന പരമ്പരയിലൂടെ പ്രക്ഷകരുടെ പ്രിയ താരമായി മാറിയ വ്യക്തിയാണ് വിഷ്ണു നായര്‍. ഇപ്പോഴിതാ തന്റെ വിവാഹം ഉടനെ ഉണ്ടെന്ന് അറിയിച്ചിരിക്കുകയാണ് താരം. ഓഗസ്റ്റ് 18-നാണ് വിഷ്ണുവും കാവ്യയും വിവാഹിതരാകുന്നത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.
അതേസമയം, അടുത്തിടെ നടന്ന വിഷ്ണുവിന്റെ വിവാഹ നിശ്ചയ വാര്‍ത്ത പോലും സര്‍പ്രൈസായാണ് ആരാധകര്‍ അറിഞ്ഞത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടായിരുന്നു വിഷ്ണുവിന്റെയും കാവ്യയുടെയും വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നത്. പൗര്‍ണ്ണമിത്തിങ്കള്‍ എന്ന് പരമ്പര ഈയിടെ ആവസാനിച്ചിരുന്നു. സീരിയലിലെ താരജോഡികളായിരുന്ന വിഷ്ണുവും ഗൗരിയും പ്രണയത്തിലാണെന്ന് നേരത്തെ ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. ഭാഗ്യജാതകം എന്ന പരമ്പരയിലൂടെയാണ് വിഷ്ണു മലയാളികളിലേക്ക് എത്തുന്നത്. തുടര്‍ന്ന് പൗര്‍ണമിത്തിങ്കളിലെ പ്രേം എന്ന കഥാപാത്രം കരിയര്‍ ബ്രേക്കായി.
















