കൊച്ചി: കൊച്ചിയില്‍ വാഹന മോഷണക്കേസ് പ്രതികളെ പൊലീസ് ഓടിച്ചിട്ട് പിടിച്ചു. സെക്യൂരിറ്റി ജീവനക്കാരനെ വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി ആലുവയിലെ ഷോറൂമില്‍ നിന്ന് വാഹനം മോഷ്ടിച്ച കൊല്ലം സ്വദേശി ഫിറോസ്, കോഴിക്കോട് സ്വദേശി അമര്‍ജിത് എന്നിവരെയാണ് പിടികൂടിയത്. ഇരുവര്‍ക്കും എതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
വാഹന പരിശോധനയ്ക്കിടെ ബൈക്കിന് പൊലീസ് കൈ കാണിച്ചെങ്കിലും ഇരുവരും നിര്‍ത്താതെ പോയി. ഇതേ തുടര്‍ന്ന് ബൈക്കിനെ പിന്തുടര്‍ന്ന് എസ്‌ഐയും സംഘവും വഴിക്കുവെച്ച് വാഹനം തടഞ്ഞ് അമര്‍ജിതിനെ പിടികൂടി. പിന്നീട് മംഗളവനത്തിലേക്ക് ഓടിക്കയറി ഫിറോസിനെയും പൊലീസ് പിടികൂടി.